1930 -ൽ നടന്ന ആദ്യ ലോകകപ്പിലെ ആദ്യ ഗോൾ അടിച്ച താരം പിന്നീട് നാസി തടവറയിൽ കിടന്ന കഥ നിങ്ങൾക്ക് അറിയാമോ ?
ഫ്രാൻസിന്റെ
മിന്നുംതാരമായ ലൂസിയൻ ലോറന്റ് ആണ് ആ ആദ്യഗോളിന്റെ ഉടമ. ഉറുഗ്വേയിൽ ജൂലൈ 13 ന് നടന്ന ആദ്യമത്സരത്തിൽ മെക്സിക്കോക്കെതിരെയായിരുന്നു 22 കാരനായിരുന്ന
ലൂസിയൻ ആ ചരിത്രം കുറിച്ച ആ ഗോൾ നേടിയത്. ഫ്രാൻസ് 4-1 ന് ജയിക്കുകയും ചെയ്തു. ആദ്യ ലോകകപ്പ് വിജയി ഉറുഗ്വേ
ആയിരുന്നു.
അക്കാലത്ത് ഫുട്ബോൾ
ജീവിതോപാധിയായിരുന്നില്ല. പ്യൂഷോ കാർ കമ്പനിയിലെ ഒരു തൊഴിലാളിയായി ജീവിച്ച അദ്ദേഹം
1939-ൽ രണ്ടാം
ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഫ്രഞ്ച് സൈന്യത്തിൽ ചേർന്ന് യുദ്ധമുന്നണിയിലേക്കു
പുറപ്പട്ടു. വടക്കൻ ഫ്രാൻസിൽ വെച്ച്
ഹിറ്റ്ലറുടെ സൈന്യത്തിന്റെ പിടിയിലായി. അവിടെനിന്നും നേരെ
സ്റ്റാലാഗിലെ തടങ്കൽപ്പാളയത്തിലേക്ക്..
പട്ടിണിയും പോഷകാഹാരക്കുറവും രോഗങ്ങളും കൊണ്ട് കൂട്ടത്തിലുണ്ടായിരുന്ന നിരവധി
പേർ മരിച്ചു. മൂന്നുകൊല്ലത്തെ യാതനകൾക്കുശേഷം പല രോഗങ്ങൾ ബാധിച്ച് മൃതപ്രായനായ
ലൂസിയൻ പിന്നീട് മോചിതനായി. രോഗവിമുക്തിക്കുശേഷം നാട്ടിലെത്തി ആരോഗ്യം വീണ്ടെടുത്ത് ഫുട്ബോൾ പരിശീലകനായി.
1998- ൽ ആദ്യമായി തന്റെ രാജ്യം ലോകകപ്പ് കിരീടം ചുടുന്നത് കാണാൻ ലൂസിയന്
സാധിച്ചു. ആദ്യലോകകപ്പിൽ കളിച്ചവരിൽ അന്ന് ജീവിച്ചിരുന്ന ഒരേയൊരു വ്യക്തിയാിരുന്ന അദ്ദേഹത്തിനന്ന് 91 വയസ്സ്..
ഫുട്ബോൾ ചരിത്രത്തിലെ ആവേശവും യുദ്ധത്തിന്റെ ഭയാനകതയും ഒരേപോലെ അനുഭവിച്ച ലൂസിയൻ 2005
ൽ തന്റെ 97 ആം വയസ്സിലാണ് ഈ ലോകത്തോടു വിടപറഞ്ഞത്.
ഈ പോസ്റ്റിന്റെ വീഡിയോ കാണാം. https://www.facebook.com/share/r/1BiQ4yx7Z2/
