ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ !! പതിനൊന്നാം സെക്കന്റിൽ !!!

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ !! പതിനൊന്നാം സെക്കന്റിൽ !!!


വേൾഡ് കപ്പിലെ ഒരു കളി തുടങ്ങി കാണികൾ സീറ്റിൽ ഉറച്ചിരിക്കുന്നതിനുമുന്പ് ഒരു ഗോൾ വീണാൽ എങ്ങനെയിരിക്കും? അത്ര വേഗമുള്ള ഒരു ഗോൾ പിറന്നിരുന്നു. പതിനൊന്നാം സെക്കന്റിൽ ! 

സംഭവം നടക്കുന്നത് 2002-ലെ ദക്ഷിണ കൊറിയ-ജപ്പാൻ ലോകകപ്പിലാണ്. ദക്ഷിണ കൊറിയയിലെ ദേഗു സ്റ്റേഡിയം. മൂന്നാം സ്ഥാനത്തിന് വേണ്ടി ആതിഥേയരായ ദക്ഷിണ കൊറിയയും തുർക്കിയും തമ്മിൽ ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തിൽ കൊറിയൻ ആരാധകരുടെ വൻ ആർപ്പുവിളികൾ. 

റഫറി കളി തുടങ്ങാനുള്ള വിസിൽ മുഴക്കുന്നു

കളി തുടങ്ങി പന്ത് കൊറിയൻ ടീമിന്റെ ക്യാപ്റ്റനും  സെൻറർ ബാക്കുമായ ഹോങ് മ്യുങ് ബോയുടെ കാലിലെത്തിയതേ ഉണ്ടായിരുന്നുള്ളു.. മിന്നൽപ്പണർപോലെ അവിടെ പ്രത്യക്ഷനായ ഹക്കാൻ ഷുക്കൂർ മിന്നൽ വേഗത്തിൽ പന്ത് തട്ടിയെടുത്ത് നേരെ ഗോൾപോസ്റ്റിലേക്ക് പായിച്ചു! ദക്ഷിണ കൊറിയൻ ഗോൾകീപ്പർ ലീ വൂ ജേയ്ക്ക് കൈ പൊക്കാൻ പോലും സമയം കിട്ടിയില്ല

റെഫറി വിസിലടിച്ച് കൃത്യം 10.8 സെക്കൻഡിൽ പന്ത് വലയ്ക്കുള്ളിലെത്തിയിരുന്നു! 

ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു കളിക്കാരനും ഈ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല. അന്ന് തുർക്കി ആ മത്സരം 3-2 ന് ജയിക്കുകയും ചെയ്തു. ഈ സംഭവം ഓർമ്മയുള്ളവർ പറയുക.

ഈ പോസ്റ്റ്  വീഡിയോ ആയി കാണാം : https://www.facebook.com/share/r/1BjG2A3gt3/

 #FIFAWorldCup #football #malayalam

0 Comments