പ്രകൃതിയുടെ ലെൻസിന് നൂറാണ്ട്. റിച്ചാർഡ് ആറ്റൻബറോയുടെ സാർത്ഥകജീവിതം

പ്രകൃതിയുടെ ലെൻസിന് നൂറാണ്ട്. റിച്ചാർഡ് ആറ്റൻബറോയുടെ സാർത്ഥകജീവിതം


 ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികളുടെയും ദൃശ്യമാധ്യമ ആസ്വാദകരുടെയും പ്രിയങ്കരനായ സർ ഡേവിഡ് ആറ്റൻബറോ നൂറാം വയസ്സിലാണിപ്പോൾ.  1926 മെയ് 8 ന് മിഡിൽസെക്സിനെ ഐൽവർത്തിലാണ് അദ്ദേഹം ജനിച്ചത്.  ബി.ബി.സി  പ്രകൃതി ഡോക്യുമെന്ററികളിലൂടെ ഭൂമിയിലെ അതിശയകരമായ വന്യജീവി ലോകത്തെ മനുഷ്യരിലേക്ക് എത്തിച്ച അദ്ദേഹം, ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളിൽ സജീവമായി തുടരുകയാണ്. വിഖ്യാത ചിത്രം 'ഗാന്ധി'യുടെ സംവിധായകൻ പരേതനായ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരൻ കൂടിയാണ് ഇദ്ദേഹം.

ഭൂമിയിലെ ജൈവവൈവിധ്യത്തെ ഇത്രയധികം ക്യാമറയിൽ പകർത്തിയിട്ടുള്ള മറ്റൊരു മനുഷ്യൻ ചരിത്രത്തിലില്ല. പ്രായം നൂറിലെത്തി നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യവും പ്രകൃതിയോടുള്ള അഭിനിവേശവും ഒട്ടും ചോർന്നുപോയിട്ടില്ല എന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

സസ്യഭക്ഷണത്തിലേക്കു മാറിയതും ഒടുങ്ങാത്ത ജിജ്ഞാസയും പ്രകൃതിയോടുള്ള നിത്യസന്പർക്കവും വിശ്രമത്തോടുള്ള അഭിനിവേശമില്ലായ്മയുമാണ് തന്റെ ആരോഗ്യത്തിനു പിന്നിലെന്ന് അദ്ദേഹം പറയുന്നു. 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഈ കാലഘട്ടത്തിൽ സർ ഡേവിഡ് ആറ്റൻബറോയുടെ നൂറാം ജന്മദിനം ലോകത്തിന് വലിയൊരു ഓർമ്മപ്പെടുത്തലാണെന്ന് മെയ് 8ന് വിവിധ നിരീക്ഷകർ എഴുതിയിരുന്നു. "ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ആഡംബരമല്ല, മറിച്ച് നിലനിൽപ്പിന്റെ ആവശ്യമാണ്" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ലോകനേതാക്കൾക്ക് വഴികാട്ടിയാണ്.

നൂറിന്റെ നിറവിലും ലോകത്തിന് പ്രകൃതിയുടെ വെളിച്ചം പകരുന്ന ഈ മഹത്‌വ്യക്തിത്വത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉപദേശങ്ങൾക്കായി ഇപ്പോഴും സന്ദേശപ്രവാഹമാണ്.

0 Comments