ഐൻസ്റ്റീന്റെ വിഖ്യാതമായ എന്ന സമവാക്യം, ഊർജ്ജവും പിണ്ഡവും (Mass) പരസ്പരം മാറ്റാൻ കഴിയുന്നവയാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. പിണ്ഡഭാഗത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ പ്രകൃതിയിലും മനുഷ്യനിർമ്മിത സംവിധാനങ്ങളിലും നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ നേരെ തിരിച്ച് ഊർജ്ജം ദ്രവ്യമായി മാറുന്ന പ്രക്രിയ (പ്രകൃതിയിൽ നടക്കുന്നുണ്ടെങ്കിലും) നേരിട്ട് കാണാൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ബ്രൂക്ക്‌ഹാവൻ നാഷണൽ ലബോറട്ടറിയിലെ STAR Collaboration സംഘം രണ്ട് പ്രകാശകണങ്ങളുടെ (ഫോട്ടോണുകളുടെ) കൂട്ടിയിടിയിലൂടെ ഇലക്ട്രോൺ–പോസിട്രോൺ ജോഡി രൂപപ്പെടുന്ന പ്രക്രിയ ആദ്യമായി ലബോറട്ടറിയിൽ നേരിട്ട് നിരീക്ഷിച്ചത്. ഈ പഠനം 2021 ജൂലൈ 29-നാണ് ഔദ്യോഗികമായി ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സ് (Physical Review Letters - PRL) എന്ന ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു (ആർട്ടിക്കിളിനൊപ്പം തന്നിരിക്കുന്ന ചിത്രം വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിർമ്മിതബുദ്ധിയുടെ സൃഷ്ടിയാണ്).
അത് എങ്ങനെയെന്ന് പരിശോധിക്കാം.
ഉയർന്ന ഊർജ്ജമുള്ള രണ്ട് ഫോട്ടോണുകൾ (പ്രകാശകണികകൾ) കൂട്ടിയിടിക്കുമ്പോൾ ഒരു ഇലക്ട്രോണും അതിന്റെ പ്രതികണികയായ പോസിട്രോണും (Positron) ഉണ്ടാകുന്നു. അതായത്, വെറും പ്രകാശത്തിൽ നിന്ന് ദ്രവ്യവും പ്രതിദ്രവ്യവും (Antimatter) നേരിട്ട് സൃഷ്ടിക്കപ്പെടുന്നു.
ഈ പരീക്ഷണത്തിലൂടെ ഇലക്ട്രോണുകളും അവയുടെ ആന്റി-പാർട്ടിക്കിളായ പോസിട്രോണുകളുമാണ് സൃഷ്ടിക്കപ്പെട്ടത്. പ്രപഞ്ചത്തിലെ അടിസ്ഥാന ദ്രവ്യകണികകളാണ് ഇവ.
സ്വർണ്ണ അയോണുകളെ (Gold Ions) പ്രകാശവേഗതയുടെ തൊട്ടടുത്ത് വേഗതയിൽ കൂട്ടിയിടിപ്പിച്ചപ്പോൾ, ആ അയോണുകളെ ചുറ്റിപ്പറ്റിയുള്ള ശക്തമായ വൈദ്യുതകാന്തിക മണ്ഡലങ്ങൾ അതിശക്തമായ ഫോട്ടോൺ പ്രവാഹങ്ങൾ (Photon beams) സൃഷ്ടിച്ചു. ഈ ഫോട്ടോണുകൾ കൂട്ടിയിടിച്ചാണ് ദ്രവ്യം രൂപപ്പെട്ടത്.
പ്രപഞ്ചത്തിന്റെ ഉല്പത്തിയായ 'ബിഗ് ബാങ്ങിന്' ശേഷം തൊട്ടുപിന്നാലെ നടന്ന സംഭവങ്ങളെ ലബോറട്ടറിയിൽ പുനഃസൃഷ്ടിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇതൊരു ചെറിയ പരീക്ഷണമാണെങ്കിലും, പ്രപഞ്ചം എങ്ങനെയാണ് വെറും ഊർജ്ജത്തിൽ നിന്ന് ദ്രവ്യമായി മാറിയത് എന്നതിലേക്കുള്ള ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്

إرسال تعليق